തിരുവനന്തപുരം: പ്രൊഫ.വത്സ വാസുക്കുട്ടി രചിച്ച് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിക്കുന്ന 'വിൻഡ് ഓഫ് ദി സോൾ' എന്ന ഇംഗ്ലീഷ് കവിതാസമാഹാരം ഞായറാഴ്ച രാവിലെ 10ന് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് പ്രകാശനം ചെയ്യും.പ്രൊഫ.എം.ചന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സി.ദിവാകരൻ ഉദ്ഘാടനം ചെയ്യും.ഡോ.ജി.ജയകുമാർ പുസ്തകം സ്വീകരിക്കും.