നെയ്യാറ്റിൻകര: തേമ്പാമുട്ടം സ്വദേശി കരുണാകരനെ വീട്ടിൽ അതിക്രമിച്ചു കയറി ഹോളോബ്രിക്സ് കല്ലുകൊണ്ട് എറിഞ്ഞ് പരിക്കേല്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജ‌ഡ്ജ് ബഷീറിന്റേതാണ് വിധി. 20 സാക്ഷികളേയും 22 രേഖകളും 6 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. സാക്ഷിമൊഴികളും ശാസ്ത്രീയമായ തെളിവുകളും നിയമപരമായി നിലനിൽക്കില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതിവിധി പുറപ്പെടുവിച്ചത്. പ്രതികൾക്കു വേണ്ടി അഡ്വ.പുന്നക്കാട് വി.എസ്. വിഷ്ണു,​ ജി.എസ്. ഷാനു എന്നിവർ ഹാജരായി.