
തിരുവനന്തപുരം: നാലാഞ്ചിറ ഭഗത്‌സിംഗ് നഗർ റസിഡന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബ സംഗമവും വാർഡ് കൗൺസിലർ എം.എസ്.കസ്തൂരി ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് ഏബ്രഹാം ഡാനിയലിന്റെ അദ്ധ്യക്ഷതയിൽ എം.രാജഗോപാലൻ നായർ,അഡ്വ.ജി.രാമചന്ദ്രൻ നായർ,വി.കൃഷ്ണൻകുട്ടി നായർ എന്നിവർ സംസാരിച്ചു.
യോഗത്തിൽ 10,12 ക്ലാസുകളിൽ ഉയർന്നമാർക്ക് നേടിയ കുട്ടികൾക്ക് കാഷ് അവാർഡും വിവിധ രംഗങ്ങളിൽ മികവ് നേടിയ അംഗങ്ങൾക്ക് മെമന്റോയും നൽകി. ഭാരവാഹികളായി എം.രാജഗോപാലൻ നായർ (പ്രസിഡന്റ് ),എൻ.ഗോപാലകൃഷ്‌ണൻ നായർ (ജന.സെക്രട്ടറി),വിനോദ് കുമാർ പി.ജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.