
ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയമായ വാർഡ് വിഭജനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.തീരദേശ മേഖലയായ പെരുമാതുറ,താഴമ്പള്ളി എന്നിവ ജനസാന്ദ്രത കൂടിയ വാർഡുകളാണ്.വിഭജനത്തെ തുടർന്ന് വാർഡുകൾ വർദ്ധിപ്പിക്കാതെ നിലവിലെ വാർഡുകളുടെ എണ്ണം വെട്ടിച്ചുരുക്കുകയാണ് ചെയ്തത്. ചില രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ നിലപാട് സ്വീകരിച്ചത്. അടിയന്തരമായി പഞ്ചായത്ത് കമ്മിറ്റി വിളിച്ചുകൂട്ടി ഇതിനെതിരെ പ്രമേയം പാസാക്കണമെന്നും പാസാക്കാത്തപക്ഷം ശക്തമായ സമരനടപടികളുമായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഉപരോധസമരത്തിൽ കരട് രേഖകൾ കത്തിച്ചു. പഞ്ചായത്ത് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഉപരോധസമരം പാർലമെന്ററി പാർട്ടി ലീഡർ ബി.എസ്.അനൂപ് ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ സലാം അദ്ധ്യക്ഷത വഹിച്ചു. ശാർക്കര മണ്ഡലം പ്രസിഡന്റ് മോനി ശാർക്കര,പഞ്ചായത്ത് അംഗങ്ങളായ അൻസിൽ അൻസാരി,മനുമോൻ ആർ.പി,കോൺഗ്രസ് നേതാക്കളായ ജോഷി ബായി,വർഗീസ്,നസ്ഖാൻ,സുരേഷ് കുമാർ,തൗഫീഖ്,ഷൈജു,സുനിൽ,മനോജ്,റിനാദ് റഹീം, ശശിധരൻ നായർ,ജെറോം,സുൽഫി തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയമായ വാർഡ് വിഭജനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു