നെയ്യാറ്റിൻകര: നിയമം,ലഹരിക്കെതിരായ ബോധവത്കരണം,പരിസ്ഥിതി,വികസനം തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് കേരളകൗമുദി നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ പറഞ്ഞു.

കേരളകൗമുദി ബോധപൗർണമി ക്ലബ്ബും നെയ്യാറ്റിൻകര ബാർ അസോസിയേഷനും സംയുക്തമായി നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച നിയമ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്‌കൂൾ പ്രിൻസിപ്പൽ ദീപ്‌തി സ്വാഗതം പറഞ്ഞു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ ആമുഖ പ്രഭാഷണം നടത്തി. നെയ്യാറ്റിൻകര ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.സി. പ്രതാപ് നിയമദിന സന്ദേശം നൽകി. അഡ്വ.എം.അക്ബർ വിദ്യാർത്ഥികൾക്കായുള്ള നിയമ ബോധവത്കരണ ക്ലാസുകൾ നയിച്ചു. അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർമാരായ പാറശാല അനിൽകുമാർ,ബിജുകുമാർ.ആർ, സന്തോഷ്.എസ്,സുജിത്ത്,​മനു.എം തുടങ്ങിയവർ പങ്കെടുത്തു.