
കല്ലറ: പ്രബുദ്ധതയുള്ള തലമുറയെ വാർത്തെടുക്കാൻ വിദ്യാഭ്യാസ രംഗത്ത് കേരളം മാതൃകയെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മിതൃമ്മല ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച ലാബ് ബ്ലോക്കിന്റെയും കൊല്ലയിൽ എൽ.പി.എസ്,ഭരതന്നൂർ ഗവ.എൽ.പി.എസ് എന്നിവിടങ്ങളിൽ പൊതുവിദ്യാഭ്യാസ പ്ലാൻ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ബഹുനില മന്ദിരങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് സ്‌കൂളുകളിലായി നടന്ന ചടങ്ങുകളിൽ ഡി.കെ.മുരളി എം.എൽ.എ,വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ശ്രീവിദ്യ,പാങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി,കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ജെ.ലിസി,ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,സ്‌കൂൾ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.