vld-2

വെള്ളറട: കെട്ടിടത്തിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയിൽ താഴെ വീണ് ഗൃഹനാഥൻ മരിച്ചു. വെള്ളറട വി.പി.എം.എസ്.എസ് പട്ടക്കുടിവീട്ടിൽ ശ്രീവത്സത്തിൽ ശ്രീകുമാരൻ നായർ (61) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5ഓടെ വീടിനുമുകളിൽ നിന്ന് താഴെ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു. ഭാര്യ സരസ്വതി (അദ്ധ്യാപിക).​ മകൾ: പവിത്ര. മരുമകൻ: വിശാഖ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.