
വെള്ളറട: റെഡ് വോളന്റിയർ മാർച്ച്,പ്രകടനം,പൊതുസമ്മേളനം എന്നിവയോടെ സി.പി.എം വെള്ളറട ഏരിയ സമ്മേളനം സമാപിച്ചു.
ഇന്നലെ വൈകിട്ട് മണ്ഡപത്തിൻകടവ് ജംഗ്ഷനിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) നടന്ന പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്‌തു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആനാവൂർ നാഗപ്പൻ,ഡി.കെ.ശശി,കെ.എസ്.മോഹനൻ,ഷാജി കുമാർ,ടി.ചന്ദ്രബാബു, തുടങ്ങിയവർ സംസാരിച്ചു.