t-n-seema-prasngikkunnu

ആറ്റിങ്ങൽ: മൂന്നുദിവസമായി നടന്ന സി.പി.എം ആറ്റിങ്ങൽ ഏരിയാ സമ്മേളനം പ്രകടനം,​പൊതുസമ്മേളനം എന്നിവയോടെ സമാപിച്ചു. മാമത്ത് നടന്ന സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്‌തു. ഏരിയാ സെക്രട്ടറി എം.പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു.

ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.രാമു,ആർ.സുഭാഷ്,ജി.സുഗുണൻ,അഡ്വ.ലെനിൻ,അഞ്ചുതെങ്ങ് സുരേന്ദ്രൻ,ലൈജൂ,വിനീഷ്,ഷൈലജാ ബീഗം,അഡ്വ.എസ്.കുമാരി തുടങ്ങിയവർ സംസാരിച്ചു. കിഴക്കേ നാലുമുക്കിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്.