techer

തിരുവനന്തപുരം:സ്ഥാപക നേതാവ് അമ്പലത്തറ ആർ.രാമചന്ദ്രൻനായരുടെ പത്താം ചരമവാർഷിക ചടങ്ങിൽ വയനാട് ദുരിതബാധിതർക്കായി സമാഹരിച്ച രണ്ടരലക്ഷം രൂപ കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് ഭാരവാഹികൾ കെ.പി.സി.സി. എക്സി കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ അഡ്വ. വി.എസ്. ശിവകുമാറിന് കൈമാറി.സംസ്ഥാന പ്രസിഡന്റ് എം.സലാഹുദീൻ അദ്ധ്യക്ഷത വഹിച്ചു.വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു.മുൻ എം.എൽ.എ അഡ്വ.ടി.ശരത്ചന്ദ്ര പ്രസാദ് അമ്പലത്തറ അനുസ്മരണപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ,സംസ്ഥാന ഭാരവാഹികളായ ജി.രവീന്ദ്രൻനായർ,വസുമതി. ജി.നായർ,കെ.സുധാകരൻ,വിഴിഞ്ഞം ഹനീഫ,കെ.എം.എ.റഹ്മാൻ,ലീലാമ്മ ഐസക്,ആർ.മോഹനൻ,കെ.ഒ.തോമസ്,ചന്ദ്രശേഖരൻനായർ തുടങ്ങിയവർ അമ്പലത്തറയെ അനുസ്മരിച്ചു.