photo

നെടുമങ്ങാട്: കൊല്ല ഗവൺമെന്റ് എൽ.പി.എസിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല സ്വാഗതം പറഞ്ഞു. പി.ഡബ്ലിയു.ഡി എക്സി.എഞ്ചിനിയർ ഷൈല യു.എസ് റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പ്രസിഡന്റ് വി.അമ്പിളി,ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.സുനിത,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ,ടി.ആർ.ചിത്രലേഖ,ലീലാമ്മ ടീച്ചർ,ശൈലജ.എസ്,വേങ്കവിള സജി,ചുള്ളിമാനൂർ ശ്രീകുമാർ,അശ്വതി രഞ്ജിത്ത്, ഇരിഞ്ചയം സനൽ,ഷൈജുകുമാർ,വേട്ടമ്പള്ളി സനൽ,എം.ജി.ധനീഷ്,വഞ്ചുവം ഷറഫ്, ഹെഡ്മിസ്ട്രസ് ബിന്ദു.എസ്, പി.സന്തോഷ്,ജെ.യഹിയ,ലെമ.എസ് തുടങ്ങിയവർ സംസാരിച്ചു.