തിരുവനന്തപുരം: മുനമ്പത്തെ പ്രശ്നങ്ങൾ വിശദമായി പഠിക്കാൻ ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ കമ്മിഷനായി നിയോഗിക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. മൂന്ന് മാസത്തിനകം കമ്മിഷൻ റിപ്പോർട്ട് നൽകണം. പരിഗണനാ വിഷയങ്ങൾ വൈകാതെ നിശ്ചയിക്കും.

ആരെയും കുടിയിറക്കില്ല. അന്തിമതീരുമാനം വരുംവരെ വഖഫ്ബോർഡ് ആർക്കും നോട്ടീസ് നൽകില്ല. നൽകിയ നോട്ടീസുകളിൽ തുടർ നടപടികൾ നിർത്തിവയ്ക്കും. കരം അടയ്ക്കാൻ ഭൂ ഉടമകൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ റിട്ട്പെറ്റീഷൻ നൽകും.

അതേസമയം, മുനമ്പം ഭൂമി​യുടെ പേരി​ൽ വഖഫ് ബോർഡി​ന് 400 ഏക്കർ സർക്കാർ ഭൂമി​ നൽകാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് കമ്മിഷൻ രൂപീകരണമെന്ന ഗുരുതര ആരോപണവുമായി മുനമ്പം സമരസമിതി രംഗത്ത് വന്നു.

ആരെയും കുടിയൊഴിപ്പിക്കാതെ ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡിഷ്യൽ കമ്മിഷനെ നിയമിക്കാൻ തീരുമാനിച്ചതെന്ന് യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരായ പി.രാജീവും കെ.രാജനും വി.അബ്ദുറഹ്മാനും അറിയിച്ചു. സമരം പിൻവലിക്കണമെന്നും അഭ്യർത്ഥിച്ചു.

അവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശം സർക്കാർ സംരക്ഷിക്കും. ഹൈക്കോടതിയിൽ ഒമ്പത് കേസുകളും വഖഫ് ട്രൈബ്യൂണലിൽ രണ്ട് കേസുകളും നിലവിലുണ്ട്. സങ്കീർണമായ വിഷയമായതിനാൽ സർക്കാരിന് ഒറ്റയടിക്ക് തീരുമാനമെടുക്കാനാവില്ല. സമരസമിതിക്കാരുമായും ചർച്ച നടത്തും. നേരത്തെ മുഖ്യമന്ത്രി അവരെ കണ്ടിരുന്നതാണ്. നിയമപരമായ ശാശ്വതപരിഹാരമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി.

മന്ത്രിമാർക്ക് പുറമെ വഖഫ്ബോർഡ് ചെയർമാൻ എം.കെ.സക്കീർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, അഡ്വക്കറ്റ് ജനറൽ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

സമരക്കാരുമായി​ മു​ഖ്യ​മ​ി​യുടെ
ഓ​ൺ​ലൈ​ൻ​ ​ യോഗം ​ഇ​ന്ന്

തി​​രു​​വ​​ന​​ന്ത​​പു​​രം​​:​​ ​മു​​ന​​മ്പ​​ത്ത് ​സ​​മ​​രം​​ ​ചെ​​യ്യു​​ന്ന​​വരെ ​മു​​ഖ്യ​​മ​​ന്ത്രി​​ ​പി​​ണ​​റാ​​യി​​ ​വി​​ജ​​യ​​ൻ​​ ​ഇ​​ന്ന് അഭി​സംഭോധന ചെയ്യും. ഇ​​ന്ന് ​വൈ​​കി​​ട്ട് 4​​ന് ​ഓ​​ൺ​​ലൈ​​നാ​​യി​​ട്ടാ​​യി​​രി​​ക്കും​​ യോ​ഗം​. ഇ​ന്ന​ല​ത്തെ​ഉ​ന്ന​ത​ത​ല​യോ​ഗ​ തീ​രു​മാ​നം​ മു​ഖ്യ​മ​ന്ത്രി​​ സ​മ​ര​ക്കാ​രോ​ട് വി​​ശ​ദീ​ക​രി​​ക്കും​.

സ​മ​രം​ ​തു​ട​രും

കൊ​ച്ചി​:​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം​ ​ച​ർ​ച്ച​ചെ​യ്യാ​നും​ ​സ​മ​ര​പ​രി​​​പാ​ടി​​​ക​ൾ​ ​തീ​രു​മാ​നി​​​ക്കാ​നും​ ​ഇ​ന്ന് ​വൈ​കി​​​ട്ട് ​അ​ഞ്ചി​​​ന് ​മു​ന​മ്പം​ ​വേ​ളാ​ങ്ക​ണ്ണി​​​ ​മാ​താ​ ​പ​ള്ളി​​​യി​​​ൽ​ ​സ​മ​ര​സ​മി​​​തി​യു​ടെ​ ​പൊ​തു​യോ​ഗം​ ​ചേ​രും.
ഹൈ​ക്കോ​ട​തി​​​യി​​​ലെ​ ​കേ​സി​​​ൽ,​ ​മു​ന​മ്പം​ ​ഭൂ​മി​​​ ​വ​ഖ​ഫ് ​ഭൂ​മി​​​യ​ല്ലെ​ന്ന് ​സ​ർ​ക്കാ​രും​ ​വ​ഖ​ഫ് ​ബോ​ർ​ഡും​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കി​​​യാ​ൽ​ ​അ​പ്പോ​ൾ​ ​തീ​രു​ന്ന​ ​പ്ര​ശ്നം​ ​മാ​ത്ര​മാ​ണി​​​ത്.​ ​അ​തി​​​ന് ​ത​യ്യാ​റാ​കാ​തെ​ ​മു​ന​മ്പ​ത്തെ​ ​പാ​വ​പ്പെ​ട്ട​ ​ജ​ന​ങ്ങ​ളെ​ ​ക​ബ​ളി​​​പ്പി​​​ക്കാ​നു​ള്ള​ ​ഒ​രു​ ​തീ​രു​മാ​ന​വും​ ​അം​ഗീ​ക​രി​​​ക്കി​ല്ലെ​ന്ന് ​സ​മ​ര​ ​സ​മി​തി​ ​വ്യ​ക്ത​മാ​ക്കി.

`ആരുമായും ആലോചിക്കാതെ ജുഡിഷ്യൽ കമ്മിഷൻ എന്ന തീരുമാനം അടിച്ചേൽപ്പിച്ചതിലൂടെ സർക്കാരിന് ദുരുദ്ദേശ്യം ഉണ്ടെന്ന് വ്യക്തമായി. മുനമ്പത്തെ പാവങ്ങൾക്ക് അർഹതപ്പെട്ട നീതിയാണ് നിഷേധിക്കുന്നത്.

വി.ഡി.സതീശൻ,

പ്രതിപക്ഷ നേതാവ്

.