
തിരുവനന്തപുരം: വഴുതക്കാട് കാർമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഒത്തൊരുമിച്ച് പരിശ്രമിച്ചതോടെ സ്റ്റാച്യുവിലെ ദിവാൻ ടി.മാധവരായരുടെ പ്രതിമയും പരിസരവും ക്ലീൻ.സ്കൂളിലെ എൻ.എസ്.എസ്, എൻ.സി.സി അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ഇന്നലെ രാവിലെ 7.30ന് തുടങ്ങിയ ശുചീകരണം 9.30ഓടെ പൂർത്തിയാക്കി.കാടുപിടിച്ചു കിടന്ന പരിസരം വൃത്തിയാക്കിയ വിദ്യാർത്ഥികൾ പൂച്ചെടികൾ നട്ടുപിടിപ്പിച്ച് ചെറിയ പൂന്തോട്ടവും ഒരുക്കി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോളി ജോർജ്, എൻ.സി.സി എ.എൻ.ഒ ജിനി മാത്യു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനുപമ എന്നിവർ നേതൃത്വം നൽകി.