karat

തിരുവനന്തപുരം: ഇന്റർ നാഷണൽ കരാട്ടെ അലയൻസ് ക്യോകുഷിൻ റിയു (ഐ.കെ.എ) സംഘടിപ്പിക്കുന്ന സ്റ്റേറ്റ് ഫുൾ കോൺടാക്ട് കരാട്ടെ ടൂർണമെന്റ് ഇന്ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

വിവിധ ജില്ലകളിൽ നിന്നുമായി 300 ലധികം കരാട്ടെ താരങ്ങൾ പങ്കെടുക്കും.

രാവിലെ 9ന് മന്ത്രി ജി.ആർ. അനിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും . ചടങ്ങിൽ അഡ്വ.മുഹമ്മദ് നിസാം (റീജിയണൽ ഡയറക്ടർ, ഐ.കെ.എ) അദ്ധ്യക്ഷനാകും. .വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനദാനം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ നിർവഹിക്കും.ഡോ. ഡി. കിഷോർ (പ്രിൻസിപ്പൽ, എൽ.എൻ.സി.പി റീജിയണൽ ഡയറക്ടർ), ഡോ. എം.ഐ. സഹദുള്ള (സി.ഇ.ഒ, കിംമ്സ് ഹെൽത്ത് ഗ്രൂപ്പ്), ഡോ. ബിജു രമേശ് (ചെയർമാൻ രാജധാനി ഗ്രൂപ്പ്) അഡ്വ. വി.വി രാജേഷ് (പ്രസിഡന്റ് ബി.ജെ.പി തിരു. ജില്ലാ കമ്മിറ്റി), സതീഷ് ബിനോ (ഡി.ഐ.ജി പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്), ഹരി വി.ആർ (അഡീ. കമ്മിഷണർ, ഇങ്കം ടാക്സ്) ,​രാജീവ് കെ.വി എന്നിവർ പങ്കെടുക്കും.