തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി. ടിക്കറ്റിന് 10 രൂപ ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് വി.എസ്.ശിവകുമാർ ആവശ്യപ്പെട്ടു. സ്ഥലം എം.എൽ.എ ഉൾപ്പെട്ട ആശുപത്രി വികസന സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. സമിതിയിലെ യു.ഡി.എഫ് പ്രതിനിധി ഉള്ളൂർ മുരളി ശക്തമായിപ്രതിഷേധിച്ചെങ്കിലും വിയോജിപ്പ് വകവയ്ക്കാതെ തീരുമാനമെടുക്കുകയായിരുന്നു.യു.ഡി.എഫിന്റെ കാലത്ത് ആശുപത്രി വികസന സമിതി ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവച്ചെങ്കിലും സർക്കാർ അത് അംഗീകരിച്ചില്ല.മുഴുവൻ രോഗികൾക്കും സൗജന്യ ചികിത്സ ഉറപ്പാക്കിയ യു.ഡി.എഫ് സർക്കാരിന്റെ അന്നത്തെ നയം സ്വീകരിക്കാൻ തയ്യാറാകണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.