
ആറ്റിങ്ങൽ: ലോട്ടറി മേഖലയെ തകർക്കുന്ന നടപടിയെ കർശനമായി തടയണമെന്ന് ലോട്ടറി ഏജന്റ് ആൻഡ് സബ് ഏജന്റ് സബ് കമ്മിറ്റി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാനും കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ടി.ബി.സുബൈർ ഉദ്ഘാടനം ചെയ്തു.ആർ.ധർമ്മശീലൻ അദ്ധ്യക്ഷനായി.യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.ബിന്ദു,ജില്ലാ ട്രഷറർ പ്രേംനാസർ,വിതുര ജയൻ,ജെ.അൻഷാദ്,എ.സാദർ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി ആർ.ധർമ്മശീലൻ (കൺവീനർ),എ.സാദർ,ശ്രീകുമാർ (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.