1

നാഗർകോവിൽ : പുതുക്കട പാർത്ഥിവപുരം ക്ഷേത്രത്തിലും മങ്കാട് ബാല ദണ്ഡായുധ പാണി ക്ഷേത്രത്തിലും പഞ്ചലോക വിഗ്രഹങ്ങളും വെള്ളിയും കവർച്ച നടത്തിയ ഒരാളെ പൊലീസ് പിടികൂടി.ഭൂതപാണ്ടി സ്വദേശി മരിയ സിലുവ ആണ് പിടിയിലായത്.കഴിഞ്ഞ 13 ന് രാത്രി ആയിരുന്നു സംഭവം.പാർത്ഥിവപുരം ക്ഷേത്രത്തിൽ നിന്ന് 5കിലോ പഞ്ചലോഹ ദേവി വിഗ്രഹവും, രണ്ട് കിലോ വെള്ളിയും, മങ്കാട് ക്ഷേത്രത്തിൽ നിന്ന് 20 കിലോ വരുന്ന ഉത്സവ മൂർത്തിയുടെ ശിലാവിഗ്രഹവുമാണ് കവർന്നത്.