
നെയ്യാറ്റിൻകര: ശിശുദിനാഘോഷ കലാ മത്സരങ്ങളിൽ വിജയികളായ വിശ്വഭാരതി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹനൻ സമ്മാനവിതരണം നടത്തി. എച്ച്.എസ് വിഭാഗം റാലിയിൽ ഒന്നാം സ്ഥാനവും കലാമത്സരങ്ങളിൽ നഴ്സറി, എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും നഴ്സറി, എൽ.പി, യു.പി വിഭാഗങ്ങളിൽ കലാപ്രതിഭയും കലാതിലകവും കൂടാതെ കലാമത്സരങ്ങളിൽ ഓവറോൾ ട്രോഫിയും കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ വി.വേലപ്പൻ നായർ അനുമോദിച്ചു. യോഗത്തിൽ ട്രസ്റ്റ് വൈസ് ചെയർമാൻ ആർ.വി.സനിൽകുമാർ, ട്രസ്റ്റ് സെക്രട്ടറിയും പ്ലേ സ്കൂൾ മാനേജർ എം.മുരളി കൃഷ്ണൻ, വാർഡ് കൗൺസിലർ ഗ്രാമം പ്രവീൺ, പ്രിൻസിപ്പൽ ജി.പി.സുജ എന്നിവർ പങ്കെടുത്തു.