edava

വർക്കല: ഇടവ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു.ഡിജി കേരള പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചത്. 65 വയസിൽ താഴെയുള്ളവരെ കണ്ടെത്തി ഡിജിറ്റൽ അറിവ് ലഭ്യമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് പ്രഖ്യാപനം നടത്തി.വൈസ് പ്രസിഡന്റ് ശുഭ.ആർ.എസ്. കുമാർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹർഷാദ് സാബു,ബിന്ദു.സി,പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്ലാൽ.എൻ.സി,സാക്ഷരതാ പ്രേരക് തങ്കം.ടി.കെ തുടങ്ങിയവർ സംസാരിച്ചു.