തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ ഒ.പി ടിക്കറ്റിന് 20 രൂപ ഈടാക്കാനുള്ള തീരുമാനത്തിൽ യു.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ ആശുപത്രിയിൽ നിന്നും മറ്റും റഫർ ചെയ്യുന്ന രോഗികളും വീണ്ടും ഒ.പി ടിക്കറ്റ് ചാർജ് നൽകേണ്ടിവരുന്നു. ജനദ്രോഹ ഭരണപരിഷ്‌കാരം നിറുത്തിവയ്ക്കണമെന്ന് ജില്ലാ യു.ഡി.എഫ് നേതൃയോഗം ആവശ്യപ്പെട്ടു.യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച യോഗം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. ബീമാപള്ളി റഷീദ്, ഇറവൂർ പ്രസന്നകുമാർ, കൊട്ടാരക്കര പൊന്നച്ചൻ, എം.ആർ.മനോജ്, ചെമ്പഴന്തി അനിൽ, കടകംപള്ളി സുകു, ആനാട് ജയൻ, കൈമനം പ്രഭാകരൻ, ഡി. വിജയമോഹൻ, ആർ.പ്രകാശ്കുമാർ തുടങ്ങിയവർ സംസാരിച്ചു.