
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യപ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി കോവളം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി,മുക്കോല കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ അദാനി ഫൗണ്ടേഷനും വിഴിഞ്ഞം ജനമൈത്രി പൊലീസ് സ്റ്റേഷനും സംയുക്തമായി രോഗനിർണയ ക്യാമ്പ് നടത്തി.വിഴിഞ്ഞം ജനമൈത്രി പൊലീസ് സ്റ്റേഷൻ എസ്.ഐ ദിനേശ് ഉദ്ഘാടനം ചെയ്തു.വിഴിഞ്ഞം ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും, വിഴിഞ്ഞം മേഖലയിലെ അംഗങ്ങളും പങ്കെടുത്തു. അദാനി ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ സെബാസ്റ്റ്യൻ ബ്രിട്ടോ,മുക്കോല കുടുംബാരോഗ്യ ഹെൽത്ത് ഇൻസ്പെക്ടർ ഐ.പി.അനുരൂപ്,മായ,ശാന്തകുമാർ,ഗോപിനാഥൻ,ജോർജ് സെൻ,വിനോദ്,രാധ,ലിംന,പ്രജി,കോവളം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിലെ ഡോ.സ്മിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.