vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിംഗിന് മുന്നോടിയായി തുറമുഖ പ്രവർത്തനം നിയമപരമാക്കുന്ന സപ്ലിമെന്ററി കൺസഷൻ കരാറിൽ സർക്കാരും അദാനിയും ഒപ്പിടും. 2034 മുതൽ വരുമാനത്തിന്റെ ഒരു ശതമാനം വീതം സർക്കാരിന് ലഭിക്കാനുള്ള വ്യവസ്ഥകളും കരാറിലുണ്ടാവും. നിർമ്മാണം വൈകിയതിനാൽ തുറമുഖ നടത്തിപ്പ് അദാനിക്ക് 2060 വരെ നീട്ടി നൽകിയിട്ടുണ്ട്. ഇതും സപ്ലിമെന്ററി കരാറിലുണ്ടാവും. കരാറിന്റെ കരട് 27ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും.