sut

തിരുവനന്തപുരം : പട്ടം എസ്.യു.ടി ആശുപത്രിയും സ്വസ്തി ഫൗണ്ടേഷനും ചേർന്ന് കഴക്കൂട്ടം സൈനിക് സ്‌കൂളിൽ കാൻസർ ബോധവത്കരണവും സ്‌ക്രീനിംഗ് ക്യാമ്പും നടത്തി.പൂർവ വിദ്യാർത്ഥിയും എസ്.യു.ടി ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. പൊതുസ്വകാര്യ പങ്കാളിത്ത പരിപാടിയായ കാൻസർ സേഫ് കേരളയുടെ ഭാഗമായിട്ടാണ് സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്.പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ വിംഗ് കമാൻഡർ എം.രാജ്കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കമാൻഡർ സരിൻ .പി.എം എന്നിവർ പങ്കെടുത്തു. സ്വസ്തി ഫൗണ്ടേഷന്റെ ട്രസ്റ്റികളായ ഡോ.ദേവി മോഹൻ, അഡ്വ.അമ്പിളി ജേക്കബ് എന്നിവരും യംഗ് ഇന്ത്യൻസിന്റെ പ്രസിഡന്റായ ശങ്കരി ഉണ്ണിത്താൻ, ഓൾഡ് ബോയ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കമൽ ശങ്കർ, എസ്.യു.ടി ആശുപത്രിയുടെ മാർക്കറ്റിംഗ് മാനേജർ രാകേഷ്.കെ.ആർ, ക്വാളിറ്റി മാനേജർ ബിന്ദു കൃഷ്ണ, പബ്ലിക് റിലേഷൻസ് ഓഫീസർ രഞ്ജിത്ത്.എസ്, മനു ഗോകുൽ, ഡോ.ഹരി കൃഷ്ണൻ ഉൾപ്പെടെ സ്‌കൂളിലെ 1998 ബാച്ചിലെ പൂർവവിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.