p

തിരുവനന്തപുരം : ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നാളെ രാവിലെ 10ന് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്‌ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് 1180 രൂപയും വിദ്യാർത്ഥികൾക്ക് 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്ലിൽ നേരിട്ടും രജിസ്‌ട്രേഷൻ നടത്താം. എട്ടു ദിവസത്തെ മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 15 തിയേറ്ററുകളിലായാണ് പ്രദർശനം.

റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ​ ​മു​ൻ​ഗ​ണ​നാ​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​മാ​റ്റാ​ൻ​ ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ഒ​ഴി​വാ​ക്ക​ൽ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടാ​ത്ത​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​പൊ​തു​വി​ഭാ​ഗം​ ​(​വെ​ള്ള,​ ​നീ​ല​)​ ​റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ​ ​മു​ൻ​ഗ​ണ​നാ​ ​(​പി​ങ്ക് ​കാ​ർ​ഡ്)​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​ത​രം​ ​മാ​റ്റു​ന്ന​തി​നു​ള്ള​ ​അ​പേ​ക്ഷ​ 25​ന്‌​ ​രാ​വി​ലെ​ 11​ ​മു​ത​ൽ​ ​ഡി​സം​ബ​ർ​ 10​ ​വൈ​കി​ട്ട് 5​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​സ്വീ​ക​രി​ക്കും.​ ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​അം​ഗീ​കൃ​ത​ ​അ​ക്ഷ​യ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​വ​ഴി​യോ​ ​സി​റ്റി​സ​ൺ​ ​ലോ​ഗി​ൻ​ ​പോ​ർ​ട്ട​ൽ​ ​e​c​i​t​i​z​e​n.​c​i​v​i​l​s​u​p​p​l​i​e​s​k​e​r​a​l​a.​g​o​v.​i​n​ ​വ​ഴി​യോ​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ​പൊ​തു​വി​ത​ര​ണ​ ​ഉ​പ​ഭോ​ക്തൃ​കാ​ര്യ​ ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ചു.