തിരുവനന്തപുരം: കേരള സർവകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ഇന്ത്യൻ സാമ്പത്തിക വികസനത്തിന്റെ നാൾ വഴികൾ മാർഗങ്ങൾ,സാദ്ധ്യതകൾ,വെല്ലുവിളികൾ' എന്ന വിഷയത്തിൽ ത്രിദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.നാലാം സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ പ്രൊഫ.എം.എ.ഉമ്മൻ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ലേഖ ചക്രവർത്തി,പ്രൊഫ.സുരജിത് മജുംദാർ, ഡോ.ബി.ആൽവിൻ പ്രകാശ്, സുർജിത് കാർത്തികേയൻ,സിന്ധു എം.ടി, യുണിസെഫ് ബംഗ്ലാദേശിന്റെ വിദ്യാഭ്യാസ മേധാവി ഡോ.ദീപ ശങ്കർ, ഡോ.അമൃത ധില്ലൻ, പ്രൊഫ.ചിരന്തൻ ചാറ്റർജി, പ്രൊഫ. ജോസുകുട്ടി.സി.എ, ഡോ.വിനോജ് എബ്രഹാം, ഡോ.ശ്യാം, ഡോ.വി.നാഗരാജ നായിഡു, ഡോ.വിജയ മോഹനൻ പിള്ള,ഡോ.എസ് മിനി, പ്രൊഫ.സൈമൺ തട്ടിൽ, ഡോ.ഉമാ ജ്യോതി, ഡോ.പി.കെ.സുദർശൻ, പ്രൊഫ.ഷീജ.എസ്.ആർ, പ്രൊഫ. മഞ്ജു എസ്.നായർ, പ്രൊഫ എ.കെ.പ്രസാദ്, പ്രൊഫ അനിത.വി, ഡോ.ക്രിസ്റ്റബ്ൽ.പി.ജെ, സിദ്ദിക്ക് റാബിയത് തുടങ്ങിയവർ പങ്കെടുത്തു.