പാവറട്ടി: വെങ്കിടങ്ങ് മേച്ചേരിപടി കിഴക്ക് പതിയങ്കടവ് ഭാഗത്ത് കഞ്ചാവ് കേസിൽ കുടുക്കാൻ പൊലീസിന് വിവരം കൊടുത്തെന്ന തെറ്റിദ്ധാരണയിൽ യുവാവിനെ ഇടിക്കട്ട കൊണ്ടിടിച്ചും വാളുകൊണ്ട് വെട്ടിയും കൊല്ലാൻ ശ്രമിച്ച കേസിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. ഈ കേസിലെ ഒന്നാം പ്രതിയായ മരുത് രാമകൃഷ്ണൻ മകൻ വിപിനാണ് (25) അറസ്റ്റിലായത്. സംഭവത്തിൽ പരിക്കുപറ്റി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്നു. മൂന്ന് പ്രതികളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.