തിരുവനന്തപുരം: 12ാമത് യൂറാക്‌സസ് സയൻസ് സ്ലാം ഇന്ത്യയുടെ ഫൈനൽ മത്സരങ്ങൾ ജർമ്മൻ സാംസ്‌കാരിക കേന്ദ്രമായ ഗോയ്‌ഥെസെൻട്രത്തിന്റെ തിരുവനന്തപുരം കാമ്പസിൽ നടക്കും.

ഡിസംബർ 5ന് വൈകിട്ട് 3 മുതൽ രാത്രി 9 വരെയാണ് മത്സരം. ഗവേഷകർ,സംരംഭകർ,സർവകലാശാലകൾ,വ്യവസായങ്ങൾ എന്നിവയ്ക്കായി വിവരങ്ങൾ നൽകുകയും സേവനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന യൂറോപ്യൻ യൂണിയൻ സംരംഭമാണ് യൂറാക്‌സസ്. തിരുവനന്തപുരം ഗോയ്‌ഥെസെൻട്രത്തിലെ ഭാഷാ വിഭാഗം മേധാവി സുധ സന്ദീപ്,ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ പ്രതിനിധി പിയറിക് ഫിലോൺ ആഷിദ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കും. തുടർന്ന് ജർമ്മനി,ഇറ്റലി, ഫ്രാൻസ്,നെതർലൻഡ്സ്,ഡെൻമാർക്ക്,ഫിൻലൻഡ്,സ്വിറ്റ്സർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യൂറോപ്പിലെ പഠനഗവേഷണ സാദ്ധ്യതകളെക്കുറിച്ചുള്ള അവതരണങ്ങൾ നടത്തും.

കേരള കാർഷിക സർവകലാശാല അസി.പ്രൊഫസർ ജിജിൻ.ടി,ഐ.ഐ.ടി പാലക്കാട് പിഎച്ച്.ഡി സ്‌കോളർ ഷബാന.കെ.എം, ഐ.ഐ.ടി ഖൊരഗ്പൂർ പിഎച്ച്.ഡി സ്‌കോളർ ശ്രേഷ്ഠ ഗാംഗുലി,ടി.ഐ.എഫ്.ആർ മുംബയ് പിഎച്ച്.ഡി സ്‌കോളർ സുമൻ തിവാരി എന്നിവരാണ് ഈ വർഷത്തെ ഫൈനലിസ്റ്റുകൾ. ഫൈനലിസ്റ്റുകൾ ഗവേഷണ പ്രവർത്തനങ്ങൾ അവതരിപ്പിക്കും. യൂറോപ്പിലെ പഠന,ഗവേഷണ സാദ്ധ്യതകൾ,യൂറോപ്യൻ യൂണിയൻ ഗവേഷണ കരിയർ വികസന പരിപാടികൾ,സയൻസ് കമ്മ്യൂണിക്കേഷൻ എന്നിവയെക്കുറിച്ച് അറിയാൻ സന്ദർശകർക്ക് അവസരം ലഭിക്കും. പരിപാടിയിൽ പങ്കെടുക്കാൻ https://bit.ly/EURAXESS24 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.