ju

തിരുവനന്തപുരം: യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണദിനാചരണം നാളെ നടത്തുമെന്ന് കൺവീനർ എം.എം ഹസൻ. വൈകിട്ട് 5ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഭരണഘടനാ സംരക്ഷണ സായാഹ്നസദസുകൾ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എറണാകുളത്ത് നിർവഹിക്കും. കോട്ടയം -പി.കെ കുഞ്ഞാലിക്കുട്ടി,തൊടുപുഴ- പി.ജെ ജോസഫ്,തിരുവനന്തപുരം-എം.എം ഹസൻ,കൊല്ലം -രമേശ് ചെന്നിത്തല,ആലപ്പുഴ- മോൻസ്‌ജോസഫ്,തിരുവല്ല -കെ.സി.ജോസഫ്,കോഴിക്കോട് -ഡോ.എം.കെ.മുനീർ,മലപ്പുറം പി .എം.എ സലാം,പാലക്കാട് -ടി.എൻ പ്രതാപൻ, തൃശൂർ വി.ടി ബൽറാം,വയനാട് -എ.പി അനിൽകുമാർ,കണ്ണൂർ -ടി.സിദ്ധിഖ്,കാസർകോട്- സി. ടി അഹമ്മദാലി എന്നിവർ ഭരണഘടനാ സംരക്ഷണ സായാഹ്നസദസുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. യു.ഡി.എഫ് നേതാക്കൾക്ക് പുറമേ ഭരണഘടനാ വിദഗ്ദ്ധർ,പ്രമുഖ നിയമജ്ഞർ എന്നിവരെയും സദസിൽ പങ്കെടുപ്പിക്കും.