മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്ന് കിഴുവിലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ പറഞ്ഞു. നീക്കങ്ങൾക്കെതിരെ പരാതി നൽകുന്നതിനൊപ്പം ജനകീയ പ്രതിഷേധം സംഘടിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.