
പാലോട്: ഭാര്യയെ ആക്രമിച്ച കേസിൽ പരോളിലിറങ്ങിയ പ്രതിയെ അന്നുതന്നെ കാപ്പനിയമപ്രകാരം അറസ്റ്റുചെയ്തു. പെരിങ്ങമ്മല ദൈവപ്പുര ചെറുതൊളിക്കോട് ദിനേശ് വിലാസത്തിൽ ദിനേശി (45) നെയാണ് അറസ്റ്റുചെയ്തത്. സ്ഥിരം കുറ്റവാളികളായവരെക്കുറിച്ച് കഴിഞ്ഞ ദിവസം കളക്ടർ റിപ്പോർട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാലോട് സ്റ്റേഷനിൽ മാത്രം 13 കേസുകളിൽ പ്രതിയായ ദിനേശിനെക്കുറിച്ച് പൊലീസ് കളക്ടർക്ക് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാപ്പാനിയമപ്രകാരം അറസ്റ്റുചെയ്യാൻ കളക്ടർ ഉത്തരവിട്ടത്. അറസ്റ്റ് ചെയ്ത പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാന്റ് ചെയ്തു.