
പ്രണയ താര ജോഡികളായ തമന്ന ഭാട്ടിയയും വിജയ് വർമ്മയും അടുത്തവർഷം ആദ്യം വിവാഹിതരാകും. വിവാഹ തീയതി ഉടൻ പ്രഖ്യാപിക്കാനാണ് തീരുമാനം. രണ്ടുവർഷമായി ഡേറ്റിംഗിലായ ഇരുവരും പുതിയ വീട് തേടുകയാണ്.
മുംബയ് പാലി ഹിൽസിലാണ് തമന്നയും വിജയ് വർമ്മയും അപാർട്ട്മെന്റ് അന്വേഷിക്കുന്നത്.
ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2 സെറ്റിൽവച്ചാണ് വിജയ് വർമ്മയുമായി കൂടുതൽ അടുത്തതെന്നും ജീവിതത്തിൽ തന്നെ ഒരുപാട് മനസിലാക്കിയ ആൾ മറ്റാരുമില്ലെന്നും തമന്ന വ്യക്തമാക്കിട്ടുണ്ട്.
കഴിഞ്ഞവർഷം ഗോവയിലെ പുതുവത്സരദിനാഘോഷത്തിനിടയിൽ പരസ്പരം ചുംബിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് തമന്ന - വിജയ് വർമ്മ പ്രണയ വാർത്ത ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങിയത്. ഈ പുതുവത്സര ദിനത്തിൽ വിവാഹം ഉണ്ടാകുമെന്ന് ആരാധകർ ഉറപ്പിക്കുന്നു. വിജയ് വർമ്മയുമായി ഡേറ്റിംഗിലാണെന്ന് തമ്മന്ന വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിവാഹത്തെക്കുറിച്ച് തമ്മന്നയോ വിജയ് വർമ്മയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിടൗൺ കാത്തിരിക്കുകയാണ് തമന്ന - വിജയ് വർമ്മ വിവാഹത്തിന്.