
കടയ്‌ക്കാവൂർ: കേരളോത്സവം 2024ന്റെ ഭാഗമായി കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം പെരുംകുളം സ്‌പോർട്ടിങ് സിറ്റി ടർഫിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ,മറ്റു മെമ്പർമാർ,പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.