
പാലോട്: നന്ദിയോട് കള്ളിപ്പാറ റസിഡന്റ്സ് അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കല്ലറ മുതുവിള സ്നേഹതീരം പുനരധിവാസ കേന്ദ്രത്തിലെ അമ്മമാർക്കായി പ്രതിമാസ ഭക്ഷണ വിതരണത്തിന് തുടക്കമായി.
സ്നേഹതീരത്തിൽ നടന്ന ലളിതമായ ചടങ്ങിൽ പാലോട് വൃന്ദാവനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.എസ്.അജീഷ് കുമാർ, ഭാര്യ അർച്ചന,ആത്മമിത്രം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഉല്ലാസ് എന്നിവർ അതിഥികളായി. അസോസിയേഷൻ പ്രസിഡന്റ് വി.എൽ.രാജീവ്,സെക്രട്ടറി വിക്ടർ തോമസ്,ജോയിന്റ് സെക്രട്ടറി രാജേഷ് ബാബു,വനിതാ കൂട്ടായ്മ ചെയർപേഴ്സൺ ശാലിനി, അസോസിയേഷൻ ഭാരവാഹികൾ,കുടുംബാംഗങ്ങൾ,സ്നേഹതീരത്തിലെ സിസ്റ്റർമാർ എന്നിവർ സംബന്ധിച്ചു. അനാഥാലയത്തിലെ അമ്മമാരും കുടുംബാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു. ഭക്ഷണത്തിനു പുറമേ സോപ്പ്,ലോഷൻ, മെഡിസിൻ,കൃഷിവിളകൾ,പാത്രങ്ങൾ എന്നിവയും കൈമാറി.