
ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ സംഘടിപ്പിച്ച നേതൃസംഗമം യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ സുജാതൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന്റെ നേതൃത്വത്തിൽ 28 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
92ാമത് ശിവഗിരി തീർത്ഥാടനം യൂണിയൻ തലത്തിൽ വിപുലമായി സംഘടിപ്പിക്കും. യോഗത്തിൽ യൂണിയൻ കൗൺസിലർമാരായ കെ.സുധീർ,സി. ഷാജി,അജു കൊച്ചാലുംമൂട്,ബി.കെ.സുരേഷ് ബാബു.യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അയ്യപ്പദാസ് ചന്ദ്രൻ,വൈസ് പ്രസിഡന്റ് ശ്രീജിത്ത് ഊരുപൊയ്ക,ജോയിന്റ് സെക്രട്ടറി ജയപ്രസാദ്,വനിത സംഘം യൂണിയൻ പ്രസിഡന്റ് സുശീലാ രാജൻ,വൈസ് പ്രസിഡന്റ് ശ്രോഭ ഷാജി,സെക്രട്ടറി എസ്.ആർ.ശ്രീകല,ട്രഷറർ രാധാമണി,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഉഷ,ബേബി സഹൃദയൻ,ഷീജാ അജികുമാർ,ഷെർളി സുദർശനൻ,ഗീതാ സുരേഷ്,ശ്രീല ബിജു,ഗീതാ ദേവി,സുനിത മേലാറ്റിങ്ങൽ,അനിലാബിജു,വനിതാ സംഘം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിന്ദു ബിനു,ലത ടി.ഒ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് ദഞ്ചുദാസ് ചെറുവള്ളിമുക്ക് സ്വാഗതം പറഞ്ഞു.