stadium

നേമം: പ്രശസ്ത നടൻ സത്യന്റെ പേരിൽ പാപ്പനംകോട് സത്യൻ നഗറിലെ സ്റ്റേഡിയത്തിന് പുനർജന്മം. 36 വർഷങ്ങൾക്ക് മുമ്പ് അന്നത്തെ മന്ത്രിയായിരുന്ന പങ്കജാക്ഷൻ തറക്കില്ലിട്ട് സ്റ്റേഡിയമെന്ന സ്വപ്നമാണ് മൂന്നര പതിറ്റാണ്ടിനിപ്പുറം പൂവണിയുന്നത്. മന്ത്രി വി.ശിവൻകുട്ടിയുടെ ആസ്തി വികസന ഫണ്ടും കായിക വകുപ്പ് ഫണ്ടും ഉപയോഗിച്ചാണ് 1.95 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് ഒരു കോടി രൂപ ചെലവിൽ സ്റ്റേഡിയം നി‌ർമ്മിക്കുന്നത്. ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

നഗരസഭയുടെ എസ്റ്റേഡ് വാർഡിൽ വെട്ടിക്കുഴിയിലാണ് പഴയ കൊല്ലങ്കോണം കുളം നികത്തിയ സ്ഥലത്ത് മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമ്മിക്കുന്നത്. ചടങ്ങിൽ കൗൺസിലർ മേടയിൽ വിക്രമൻ അദ്ധ്യക്ഷനായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ എസ്.മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ കൗൺസിലർമാരായ കരമന ഹരി, എ.വിജയൻ, എസ്റ്റേറ്റ് വാർഡ് കൺസിലർ എൽ.സൗമ്യ,പൂജപ്പുര രാധാകൃഷ്ണൻ,നേമം രാജൻ,വെട്ടിക്കുഴി ഷാജി എന്നിവർ പങ്കെടുത്തു.