36

ഉദിയൻകുളങ്ങര: ഗ്രാമശബ്ദം സാംസ്കാരിക കൂട്ടായ്മയുടെ 8ാമത് വാർഷികത്തിന്റെ ഭാഗമായി പൂവത്തൂരിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. ജൈവകൃഷിയുടെ പ്രസക്തി എന്ന വിഷയത്തിൽ നടന്ന സെമിനാർ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.വി.ഷൈൻ ശ്യാം ഉദ്ഘാടനം ചെയ്‌തു.

ഗ്രാമശബ്ദം ചെയർമാൻ റോബിൻ പ്ലാവിള അദ്ധ്യക്ഷത വഹിച്ചു. കൊല്ലയിൽ കൃഷി ഓഫീസർ ഷീൻ ജോൺസ് വിഷയാവതരണം നടത്തി. കൃഷി ഓഫീസർ കിരൺ ക്ലാസ്‌ നയിച്ചു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. പരിപാടിക്ക്‌ കൊല്ലയിൽ ശ്രീകുമാരൻ നായർ,സുകുമാരൻ,മണിയൻ,ബിജു എന്നിവർ നേതൃത്വം നൽകി.