കോവളം: വെള്ളായണി കായലിന്റെ ജലവിതാനത്തിന് അടിയിൽപ്പെട്ട സ്വകാര്യ കർഷകരുടെ പട്ടയഭൂമി ന്യായവില നൽകി ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അടിയന്തരമായും നടപ്പിലാക്കണമെന്ന് വെള്ളായണി കായൽ പാടശേഖര സമിതി മുട്ടയ്ക്കാട് മേഖല യോഗം ആവശ്യപ്പെട്ടു. മുട്ടയ്ക്കാട് കടവിന്മൂല കായൽക്കരയിൽ നടന്ന കർഷക സംഗമം വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.പാടശേഖര സമിതി ജനറൽ കൺവീനർ കോളിയൂർ ഗോപി,എ.ജെ.ജോയ്,വിശ്വംഭരൻ,ശിവൻകുട്ടി നായർ,മഹേശ്വരൻപിള്ള,ശശികുമാർ, നടരാജൻ, അരുൺ ശേഖർ,വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത്‌ അംഗം അഷ്ടപാലൻ തുടങ്ങിയവർ സംസാരിച്ചു. പാടശേഖരസമിതി മേഖല ഭാരവാഹികളായി രാജേന്ദ്രൻനായർ (പ്രസിഡന്റ്‌),ജയകുമാർ (സെക്രട്ടറി),​വേണുഗോപാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.