നെടുമങ്ങാട്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള അന്താരാഷട്ര ദിനത്തോടനുബന്ധിച്ച് 'ധനു" നെടുമങ്ങാട് വെബിനാർ സംഘടിപ്പിച്ചു. കാഥികനും എഴുത്തുകാരനുമായ അഡ്വ.വി.വി.ജോസ് കല്ലട ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രവർത്തക അശ്വതി അനുരാജ് മുഖ്യപ്രഭാഷണം നടത്തി. ആർക്കിടെക്ട് എം.ടി.ദീപേഷ് പിള്ള,കമ്മ്യൂണിറ്റി കൗൺസലർ രജനി രാജമ്മ, നോവലിസ്റ്റ് പ്രതാപൻ തെക്കേകൂപ്പൻ,ഡോ.അനീഷ എസ്.കെ,രാജി ഉല്ലാസ്,ഡോ.നജ്മ മുസ്തഫ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. "ധനു" ചെയർമാൻ ജയകുമാർ തീർത്ഥം നന്ദി പറഞ്ഞു.