തിരുവനന്തപുരം: മുരുക്കുംപുഴ ലയൺസ് ക്ലബ് മംഗലപുരം പഞ്ചായത്തിന്റെയും മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയുടെയും സഹകരണത്തോടെ മംഗലപുരം പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ഡിസംബർ 1ന് രാവിലെ 8മണി മുതൽ ഉച്ചയ്ക്ക് 1വരെ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിക്കും.തിരുവനന്തപുരം ജില്ലാ അന്ധതാനിവാരണ നിയന്ത്രണ സമിതിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പിന് തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകും.യാത്രചെലവ്,താമസം,ആഹാരം,ശസ്ത്രക്രിയ എന്നിവ സൗജന്യമാണ്. രാവിലെ 7.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.