തിരുവനന്തപുരം: മുഹമ്മദ് റാഫിയുടെ 100-ാം ജന്മദിന ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും പോസ്റ്ററിന്റെ പ്രകാശനവും ലൂഥറൻ സഭ ആർച്ച് ബിഷപ് ഡോ.റോബിൻസൺ നിർവഹിച്ചു. മുഹമ്മദ് റാഫി കൾച്ചറൽ ഹാ‌ർമണി സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഷീല വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. പനച്ചമൂട് ഷാജഹാൻ,എം.എച്ച്.സുലൈമാൻ,ഷെമീർ തങ്ങൾ, അബൂബക്കർ,ലൈല ദേവി,മുജീബ് റഹ്മാൻ,മണക്കാട് ഗാലിഫ്,ആറ്റിങ്ങൽ സുരേഷ്,യ്സ്മിൻ സുലൈമാൻ എന്നിവർ സംസാരിച്ചു.