
തിരുവനന്തപുരം : മതേതരത്വത്തിന്റെ പാരമ്പര്യമുള്ള കേരളത്തിലെ ഇടതുപക്ഷം കുറച്ചു നാളായി അപകടകരമായ വർഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയം കളിക്കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുറഹ്മാൻ പറഞ്ഞു. ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരളയുടെ (ജി.ഐ.ഒ) നാല്പതാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടത്തിയ ദക്ഷിണ കേരള സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
. മൂന്നു പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമിയുടെ വോട്ടു വാങ്ങി ജയിച്ചവരാണ് ഇപ്പോൾ ഭീകരവത്കരിക്കുന്നത്.. ഒരാൾക്ക് സ്വയം രക്ഷപ്പെടേണ്ടി വരാം, തന്റെ കുടുംബത്തെ രക്ഷപ്പെടുത്തേണ്ടിവരാം, സ്വന്തം പാർട്ടിയെ ബലി കൊടുക്കേണ്ടി വന്നേക്കാം. അതിന് ഒരു സമുദായത്തിന്റെ നെഞ്ചത്ത് കയറാനും, അതിലെ സംഘടനകളെ ഭീകരവത്കരിക്കാനുമാണ് ശ്രമിക്കുന്നതെങ്കിൽ ഇത് പഴയ ജനവിഭാഗമല്ലെന്ന് തിരിച്ചറിയണമെന്നും പി.മുജീബു റഹ്മാൻ കൂട്ടിച്ചേർത്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന അദ്ധ്യക്ഷത വഹിച്ചു.