
വിഴിഞ്ഞം: അപകടക്കെണിയായ വിഴിഞ്ഞം ഹാർബർ റോഡിലെ കുഴി അടച്ചു. ഹാർബർ റോഡിൽ ഫിഷറീസ് സ്റ്റേഷൻ മന്ദിരത്തിന് മുന്നിലെ കുഴിയാണ് ടാർ ചെയ്തത്. ഒപ്പം ഓടയിൽ സ്ളാബുകളും സ്ഥാപിച്ചു. റോഡിന് വശത്തെ ഓടയുടെ കരിങ്കൽ കെട്ട് ഇടിഞ്ഞെന്ന് കാണിച്ച് കഴിഞ്ഞ 2ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. നിരവധി ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്. മത്സ്യതൊഴിലാളികൾ കാൽനടയായും വാഹനങ്ങളിലും എറ്റവും കൂടുതൽ സഞ്ചരിക്കുന്ന റോഡാണിത്. ഈ റോഡ് ടാർ ചെയ്തപ്പോൾ സമീപത്തെ കുഴിയും അടച്ചു.