
തിരുവനന്തപുരം: ഗായിക പ്രാർത്ഥന ഇന്ദ്രജിത്തിന്റെ മ്യൂസിക് ആൽബമായ 'ഐ റോട്ട് ദിസ് ഓൺ എ റെയ്നി നൈറ്റ്" ഇന്റർനാഷണൽ ഇൻഡിപെൻഡന്റ് മ്യൂസിക് ഫെസ്റ്റിവെലിൽ പുറത്തിറക്കി. കോവളം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ മേളയുടെ രണ്ടാം ദിവസമാണ് ഒമ്പത് ട്രാക്കുകളുള്ള ആൽബത്തിന്റെ സോഫ്റ്റ് ലോഞ്ച് നടന്നത്.
ചടങ്ങിൽ ആൽബത്തിലെ പാട്ടുകൾ പ്രാർത്ഥന ലൈവായി അവതരിപ്പിച്ചപ്പോൾ കരഘോഷത്തോടെയാണ് ആസ്വാദകർ സ്വീകരിച്ചത്. സിനിമാ താരങ്ങളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകളാണ് പ്രാർത്ഥന. ആത്മാവിഷ്‌കാരത്തിന്റെയും സംഗീത പരീക്ഷണത്തിന്റെയും യാത്രയെ പ്രതിനിധീകരിക്കുന്നതാണ് ആൽബത്തിലെ പാട്ടുകളെന്ന് പ്രാർത്ഥന പറഞ്ഞു.