തിരുവനന്തപുരം: ലയൺസ് ഡിസ്ട്രിക്ട് 318 എയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ കായിക മത്സരം സംഘടിപ്പിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഡിസ്ട്രിക്ട് ഗവർണർ എം.അബ്ദുൾ വഹാബിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം മിലിറ്ററി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ എം.പി ഉദ്ഘാടനം ചെയ്തു.
മുപ്പതോളം ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌കൂളുകളിൽ നിന്ന് 650ഓളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
ചടങ്ങിൽ ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ കെ.സുരേഷ്, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ജെയിൻ സി.ജോബ്,സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ അനിൽ കുമാർ,മുൻ ഡിസ്ട്രിക്ട് ഗവർണർമാർ തുടങ്ങിയവർ പങ്കെടുത്തു. ഭിന്നശേഷി കായിക മത്സരത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി നീനാ സുരേഷ് സ്വാഗതവും ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ലയൺ ആർ.കെ.പ്രകാശ് നന്ദിയും പറഞ്ഞു.
വൈകിട്ട് നടന്ന സമാപന ചടങ്ങിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യാഥിതിയായിരുന്നു. മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ സ്കൂളിനുള്ള ഓവറാൾ ട്രോഫി വഴുതക്കാട് ഗവ.സ്‌കൂൾ ഫോർ വിശ്വലി ഇംപെയേർഡ് കരസ്ഥമാക്കി. ഡിസ്ട്രിക്ട് 318എയുടെ ക്യാബിനറ്റ് ട്രഷറർ എ.കെ. ഷാനവാസ് നന്ദി പറഞ്ഞു.