കുറ്റിച്ചൽ:വയനാട്ടിൽ പ്രിയങ്കാഗാന്ധിയും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും വിജയിച്ചതിൽ കുറ്റിച്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ വിജയാഹ്ലാദ പ്രകടനം നടന്നു.മുൻ മണ്ഡലം പ്രസിഡന്റ് കോട്ടൂർ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ യു.ഡി.എഫ് അരുവിക്കര ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി മെമ്പർമാരായ ഗോവിന്ദൻകുട്ടി,പി.എസ്.വിജയൻ,ബ്ലോക്ക് ഭാരവാഹികൾ,ജയകുമാർ,ശശി പരുത്തിപ്പള്ളി,മണ്ഡലം ഭാരവാഹികൾ,യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കാട്ടുകണ്ടം സുരേഷ് എന്നിവർ പങ്കെടുത്തു.