keerthi-suresh

വരുൺ ധവാന്റെ നായികയായി കീർത്തി സുരേഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ബേബിജോൺ എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. അതീവ ഗ്ളാമറസായാണ് കീർത്തി സുരേഷ് ഈ അടിപൊളി ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.

ദിൽജിത്ത് ദോ സഞ്ജുവും, ദീയും ചേർന്ന് ആലപിച്ച ഗാനം തെന്നിന്ത്യൻ സംഗീത സംവിധായകൻ തമൻ ആണ് സംഗീതം ഒരുക്കുന്നത്. വിജയ്‌യുടെ തെരി എന്ന ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്യുന്നത് എ. കാലിസ്വരനാണ്. വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിർ ഹുസൈൻ, രാജ്‌പാൽ യാദവ്, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് താരങ്ങൾ. അറ്റ്‌ലി ആണ് ബോബി ജോൺ നിർമ്മിക്കുന്നത്. ജിയോ സ്റ്റുഡിയോസ്, സിനി പ്ളസ് എന്നിവർ സഹനിർമ്മാതാക്കളാണ്. അതേസമയം കീർത്തി സുരേഷ് നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം രഘു താത്ത ആണ്.

എം.എസ്. ഭാസ്‌കർ, ദേവദർശിനി, രവീന്ദ്ര വിജയ് എന്നിവരാണ് മറ്റു താരങ്ങൾ. ക്രിസ്‌മസ് ദിനത്തിൽ ബേബി ജോൺ റിലീസ് ചെയ്യും.