grace-antony

ബിജുമേനോൻ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ തമ്പി (അമൽ ഷീല തമ്പി) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി നായിക . ചിത്രത്തിന്റെ പൂജ നാളെ രാവിലെ 10.30ന് കലൂർ ഐ.എം.എ ഹാളിൽ നടക്കും. വിനയ് ഫോർട്ട്, ഗണപതി, പോളി വത്സൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കൊച്ചിയിലാണ് ചിത്രീകരണം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. അതേസമയം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന ഗ്രേസ് ആന്റണി കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ശ്രദ്ധേയയാകുന്നത്. തമാശ, പ്രതി പൂവൻകോഴി, കനകം കാമിനി കലഹം, ചട്ടമ്പി, റോഷാക്ക്, അപ്പൻ തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. ബേസിൽ ജോസഫ് നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴി ആണ് ഗ്രേസ് നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. സുരാജ് വെഞ്ഞാറമ്മൂട് നായകനായ നാഗേന്ദ്രൻസ് ഹണിമൂൺസ് വെബ് സീരീസിൽ ലില്ലിക്കുട്ടി എന്ന കഥാപാത്രമായി എത്തി ഗ്രേസ് പ്രേക്ഷകരെ ചിരിപ്പിച്ചു.