
നെയ്യാറ്റിൻകര: അതിയന്നൂർ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും മാനസിക ഉല്ലാസവും വനിതാ ശാക്തീകരണവും ലക്ഷ്യമാക്കി തയ്യാറാക്കിയ വനിതാ ജംഗ്ഷൻ വനിതകളുടെ പഞ്ചായത്തുതല സംഗമം ജില്ലാകളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര കോടതി സിവിൽ ജഡ്ജി റിയാ രാജി മുഖ്യപ്രഭാഷണം നടത്തി.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധാമണി സി.കെ,വൈസ് പ്രസിഡന്റ് അഡ്വ.അനിത.കെ,ബാലരാമപുരം എ.ഇ.ഒ കവിത ജോൺ,ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി.ബി.സുനിതാറാണി,അശ്വതിചന്ദ്രൻ,മായാറാണി.എസ്,ബീന.ബി.ടി,നിർമ്മലകുമാരി,രമ.എസ്,ശ്രീകല.വി,അജിത.സി.എസ്,കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു.ഡി.എസ്,അതിയന്നൂർ ഡിവിഷൻ സി.ഡി.പി.ഒ.കൃഷ്ണ.എം.ആർ,കമുകിൻകോട് ഹെഡ്മാസ്റ്റർ ജയശ്രീ.ബി.ജി,ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്റ്റെഫി.എക്സ്, സി.ഡബ്ലിയു.എഫ് സജിയ,പഞ്ചായത്ത് പ്രസിഡന്റ് ബി.പി.സുനിൽകുമാർ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ,മെമ്പർമാരായ മുരളി,പ്രേംകുമാർ,അനിക്കുട്ടൻ,വിഷ്ണു,പഞ്ചായത്ത് സെക്രട്ടറി ഹരിൻബോസ്,അസി.സെക്രട്ടറി ശിവൻ തുടങ്ങിയവർ പങ്കെടുത്തു.