തിരുവനന്തപുരം: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ 75-ാം ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഇന്ന് നിയമസഭയിലേക്ക് യുവജന പദയാത്ര നടത്തും.കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം,സംസ്ഥാന കായിക, യുവജനകാര്യ വകുപ്പ്, സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ,നാഷണൽ സർവീസ് സ്കീം എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.രാവിലെ 8ന് കവടിയാറിലെ വിവേകാനന്ദ പ്രതിമയ്ക്ക് മുന്നിൽ നിന്ന് ആരംഭിക്കുന്ന മേരാ യുവ ഭാരത് വോളന്റിയർമാരുടെ പദയാത്ര പാളയം സെൻട്രൽ ലൈബ്രറി,രക്തസാക്ഷി മണ്ഡപം എന്നിവ സന്ദർശിച്ച് നിയമസഭാ കവാടത്തിലെത്തും.രാവിലെ 10ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ ഭരണഘടനാ ദിനാഘോഷം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭരണഘടനയുടെ ആമുഖം അദ്ദേഹം വായിക്കുകയും സദസ് ഏറ്റുചൊല്ലുകയും ചെയ്യും. വി.കെ.പ്രശാന്ത് എം.എൽ.എ പങ്കെടുക്കും.