hi

വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി. ബസ് ഡിപ്പോയിൽ പ്രവർത്തിക്കുന്ന ടേക്ക് എ ബ്രേക്കിന്റെ ഗ്ലാസ്‌ വാതിൽ തകർത്ത് മോഷണം. 17000 രൂപയും സാധനങ്ങളും മോഷണം പോയതായി വെഞ്ഞാറമൂട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നെല്ലനാട് ഗ്രാമപഞ്ചായത്ത് യാത്രക്കാർക്കായി സ്ഥാപിച്ച ടോയ്‌ലെറ്റ്, കോഫി ഷോപ്പ് ബ്ലോക്കിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ മോഷണം നടന്നത്. പുലർച്ചെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ സുരക്ഷാ ജീവനക്കാർ രാത്രി ഡ്യൂട്ടിൽ ഉണ്ടായിരുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.